ജൂണ്‍ മാസത്തിന്റെ വരവറിയിച്ചുകൊണ്ട് പുറത്ത് മഴ പെയ്തു തുടങ്ങി.പണ്ടൊക്കെ ജുണിനു വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു സ്കൂള്‍ തുറക്കാന്‍.ഇപ്പോള്‍ ജൂണ്‍ എത്തി എന്നറിയുന്നതു തന്നെ പുറത്ത് നിര്‍ത്താതെ പെയ്യുന്ന മഴ കാണുമ്പോഴാണ്.ഫ്ളാറ്റിന്റെ വാതിലടച്ച് ഞാന്‍ ബാല്‍ക്കണിയിലേക്ക് വന്നു.രാത്രി എറെ വൈകിയിട്ടില്ല, പക്ഷെ അടുത്ത ഫ്ളാറ്റുകളുടെ വാതിലുകളെല്ലാം അടഞ്ഞു കിടക്കുന്നു.ഇവിടെ എനിക്ക് കണാന്‍ കിട്ടുക ഒരു കഷണം മഴയാണ്.പണ്ട് തേജ പറയാറുണ്ടായിരുന്നത് പോലെ കാലം ചെല്ലും തോറും നമുക്ക് ഇങ്ങനെ ഒരോന്ന് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും.
ജൂണിലെ ഈ പതിഞ്ഞ ചാറ്റല്‍ മഴ കാണുമ്പൊള്‍ അറിയാതെ ഓര്‍ത്ത്പോകുന്ന മുഖമാണ് തേജയുടേത്.മുഴുവന്‍ പേര് തേജസ്വിനി സിന്‍ഹ. പത്ത് വര്‍ഷം മുന്‍പത്തെ ബാംഗ്ളൂര്‍ജീവിതം.ജൂണ്‍ മാസത്തിലെ മഴ മണക്കുന്ന ആദ്യ ദിനങ്ങളില്‍ ഒന്നില്‍തിരക്കിട്ട് ഓഫീസിലേക്ക് പൊകാന്‍ ലിഫ്റ്റ് കാത്തു നില്‍ക്കവെ എന്റെ മുന്നിലേക്ക് ഓടിക്കിതച്ചെത്തിയതായിരുന്നു അവള്‍.വേഷം മാറില്‍ എനിക്ക് മനസ്സിലാവാത്ത എന്തോ തോന്ന്യാസം എഴുതിയ ടിഷര്‍ട്ടും ജീന്‍സും.ലിഫ്റ്റില്‍ ഒരു സുന്ദരിയെ ഒറ്റയ്ക്ക് കിട്ടിയിട്ട് നോക്കാതിരിക്കുന്നത് ആ പെണ്‍കുട്ടിയുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നു കരുതി ഞാന്‍ വിശദമായിത്തന്നെ നോക്കി.ഇങ്ങോട്ട് ഒരു നോട്ടം കിട്ടിയാല്‍ വളരെ കാഷ്വല്‍ ആയിട്ട് ഒരു ഹായ് പറയാമെന്നും തുടര്‍ന്ന് അതിനനുസരിച്ച് കരുക്കള്‍ നീക്കാമെന്നുമുള്ള എന്റെ കണക്കുകൂട്ടല്‍ അറിഞ്ഞിട്ടാണെന്നു തോന്നുന്നു , അവള്‍ എന്നെ മൈന്റ്‍ ചെയ്തില്ല(ജീന്‍സിടാത്ത,മുടി മുഴുവന്‍ വെളിച്ചെണ്ണ വാരിത്തേച്ച് ഒരു ബ്രാന്‍ഡഡ് ഷര്‍ട്ട് പോലുമിടാത്ത എന്നെ ഏത് പെണ്ണ് നോക്കാന്‍ എന്ന് എന്റെ ഭാര്യ ഈയിടെ നടത്തിയ പ്രസ്താവന ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.)
ഞാന്‍ ഇറങ്ങിയ ഫ്ളോറില്‍ തന്നെ അവളും ഇറങ്ങിയപ്പോള്‍ മാത്രമാണ് എന്റെ ഓഫിസിലേക്ക് പുതിയതായി വന്നതാണെന്ന് മനസ്സിലായത്.രോഗി ഇച്ഛിച്ച പാല്‍ വൈദ്യന്‍ കല്‍പ്പിക്കുക മാത്രമല്ല മുന്നില്‍ കൊണ്ടുവന്നു തരികകൂടി ചെയ്തപോലെ തോന്നി അവള്‍ എനിക്ക് അഭിമുഖമായിട്ടുള്ള ക്യുബിക്കിളില്‍ ഇരുന്നപ്പൊള്‍.ആദ്യത്തെ ഒന്നു രണ്ടു ദിവസം എയര്‍ പിടിച്ചിരുന്നതിനു ശേഷം അവള്‍ എന്നോട് ചിരിക്കാനൊക്കെ തുടങ്ങി.കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ബാംഗ്ളൂരില്‍ ജനിച്ചു വളര്‍ന്ന ജാഡയുള്ള ഒരു മെട്രൊ പ്രൊഡക്റ്റ് എന്ന എന്റെ കണക്കുകൂട്ടലുകള്‍ അവള്‍ ഒരാഴ്ച്ച കൊണ്ട് തച്ച് തകര്‍ത്ത് തരിപ്പണമാക്കിക്കളഞ്ഞു. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സ്ഥിരതാമസമാക്കിയ ഒരു രാജസ്ഥാനി കുടുംബം ആണ് അവളുടേത്.ബാംഗ്ളൂരില്‍ വന്നിട്ട് മൂന്നു വര്‍ഷം ആകുന്നു.വീട്ടില്‍ അച്ഛന്‍ അമ്മ, അവള്‍ക്കു താഴെ മൂന്ന് അനിയത്തിമാര്‍.ഹിന്ദിയാണ് അവളുടെ മാതൃഭാഷയെങ്കിലും കന്നടയും ഇംഗ്ളീഷും നന്നായി സംസാരിക്കും.
ബാംഗ്ളൂരില്‍ എനിക്ക് കിട്ടിയ നല്ലൊരു സുഹൃത്ത് ആയിരുന്നു തേജ.എന്നേക്കാള്‍ മൂന്നു വയ്സസ് കൂടുതലുണ്ട് എന്ന പരിഗണന ഞാന്‍ എപ്പൊഴും കൊടുത്തതു കൊണ്ടെനിക്ക് പല ഉപദേശങ്ങളും ഫ്രീയായി കിട്ടിയിരുന്നു.അതിലൊന്നായിരുന്നു ഓഫീസ് വിട്ടു കഴിഞ്ഞാല്‍ പബ്ബിലും ബാറിലും പാര്‍ട്ടിക്കും പോയി വെള്ളമടിക്കാതെ,ബ്രിഗേഡ് റോഡില്‍ പോയി വായ നോക്കാതെ നേരെ റൂമിലേക്ക് പോവണം എന്നുള്ളത്.ബാംഗ്ളൂരില്‍ ജീവിക്കുന്ന ഒരു ബാച്ചിലറിന് ലേശം ദഹിക്കാന്‍ പ്രയാസമുള്ള ഉപദേശമാണെങ്കിലും എനിക്ക് ഈ വക ദുശ്ശീലങ്ങള്‍ ഒന്നും ഇല്ലാത്തതു കാരണം(സത്യമായിട്ടും) അവളുടെ മുന്നില്‍ ഒരു 'നല്ല കുട്ടി' ഇമേജ് ആയിരുന്നു.
സൂര്യനു താഴെയുള്ള എല്ലാത്തിനെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കുമായിരുന്നെങ്കിലും അവളുടെ കല്യാണത്തിനെപ്പറ്റിയോ മറ്റൊ എന്തെങ്കിലും ചോദിച്ചാല്‍ ഒരു ചിരിയായിരിക്കും മറുപടി.കുറേ തവണ ഒഴിഞ്ഞു മാറിയെങ്കിലും ഒരിക്കല്‍ എന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെ അവള്‍ അവളുടെ കഥ പറഞ്ഞു.അവളുടെ അച്ഛന്‍ റിട്ടയേഡ് എഞ്ചിനീയര്‍ ആയിരുന്നെങ്കിലും മക്കള്‍ക്കു വേണ്ടി ഒന്നും സമ്പാദിക്കാന്‍ പറ്റിയില്ല.മക്കളേക്കാള്‍ അയാള്‍ അയാളുടെ കൂടപ്പിറപ്പുകളെ സ്നേഹിച്ചു.റിട്ടയേഡ് ആയപ്പോള്‍ കിട്ടിയ തുക മുഴുവന്‍ അവര്‍ എങ്ങനെയോ കൈക്കലാക്കി.ഇപ്പോള്‍ അച്ഛന്‍ അസുഖം ബാധിച്ച് കിടപ്പിലാണ്.നല്ല കാലത്ത് കൂടെയുണ്ടായിരുന്ന കൂടപ്പിറപ്പുകള്‍ ആരും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല.ജീവിതത്തിണ്റ്റെ ഇരുണ്ട വശങ്ങള്‍ ഒന്നൊന്നായി വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ തേജ തുണയ്ക്ക് ആരുമില്ലാതെ പകച്ചു നിന്നു പോയി.അങ്ങനെയാണ് ഒരു ജോലിക്ക് വേണ്ടിയുള്ള അന്വേഷണം അവളെ ബാംഗ്ളൂരില്‍ എത്തിച്ചത്.ബാംഗ്ളൂരില്‍ അവള്‍ തരക്കേടില്ലാത്ത ഒരു ജോലി സ്മ്പാദിച്ചു.അവള്‍ അയക്കുന്ന പണം കൊണ്ട് ആയിരുന്നു ആ കുടുംബം ജീവിച്ചത്.ഇതിനിടെ മൂന്ന് അനിയത്തിമാരില്‍ ഒരാളുടെ കല്യാണവും അവള്‍ നടത്തിക്കൊടുത്തു.വെറൊരു അനിയത്തിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.സ്വന്തം കല്യാണത്തെ ക്കുറിച്ചും ഭാവി വരനെക്കുറിച്ചും സ്വപ്നങ്ങള്‍ കാണേണ്ട പ്രായത്തില്‍, തേജ രാപ്പകലില്ലാതെ കുടുംബത്തിനു വേണ്ടി അധ്വാനിച്ചു.
"ഇന്നലെ എന്റെ അനിയത്തി വിളിച്ചിരുന്നു..അവളീപ്പോള്‍ ഭയങ്കര ഹാപ്പിയാ.. കല്യാണം കഴിഞ്ഞതില്‍ പിന്നെ അവളെ ഞാന്‍ കണ്ടിട്ടേയില്ല..എനിക്ക് അവളെ കാണാന്‍ കൊതിയാവുന്നു.. ""ശരിക്ക് പറഞ്ഞാല്‍ പേടിയായിരുന്നു, കെട്ടാന്‍ പോണ ആള്‍ എങ്ങനെയാണെന്ന് അറിയില്ലല്ലൊ..ഇപ്പോള്‍ സമാധാനമായി.. "തേജയുടെ മുഖത്ത് സന്തോഷം.
"നമ്മള്‍ കാരണം മറ്റുള്ളവര്‍ സന്തോഷിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിനു ഒരര്‍ത്ഥം ഉണ്ടാകുന്നത് അല്ലെ.. ?"അതു പറയുമ്പോള്‍ തേജയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അന്ന് ആ പെണ്‍കുട്ടിക്ക് മുന്‍പില്‍ ഞാന്‍ എത്ര മാത്രം ചെറുതാണെന്ന് ഞാന്‍ ഓര്‍ത്തു.ജീവിതം എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റ്,ഷോപ്പിംഗ്,കോഫീ ഡെ,കൂട്ടുകാരോടൊത്തുള്ള പാര്‍ട്ടി,ഇതൊന്നുമല്ലെന്ന് അന്ന് എനിക്ക് മനസ്സിലായിത്തുടങ്ങുകയായിരുന്നു.
നീണ്ട പത്ത് വര്‍ഷങ്ങള്‍! ബാംഗ്ളൂര്‍വിട്ട് കുടുംബത്തൊടൊപ്പം ഈ നഗരത്തില്‍ താമസമാക്കിയതില്‍ പിന്നെ തേജയുമായുള്ള ബന്ധം ഇടയ്ക്കെങ്ങാനുമുള്ള ഫോണ്‍ വിളികളില്‍ ഒതുങ്ങി.ഒടുവില്‍ ആ സൌഹൃദത്തിണ്റ്റെ ചരടും നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി.അവള്‍ പറയാറുണ്ടായിരുന്നത് പോലെ കാലം ചെല്ലും തോറും, നമുക്ക് ഇങ്ങനെ ഒരോന്ന് നഷ്ടപ്പെട്ടു കൊണ്ടേയിരിക്കും...കാത്തു വച്ച സൌഹൃദങ്ങള്‍,അമ്മ തരുന്ന ഭക്ഷണം...അങ്ങനെ വിലയിടാനവാത്തതെല്ലാം....അവള്‍ എവിടെ ആയിരിക്കും ഇപ്പോള്‍?ഒരു പക്ഷെ കുടുംബത്തോടുള്ള കടമകളെല്ലാം നിറവേറ്റി, നല്ല ഒരു കുടുംബിനിയായി കുട്ടികളോടും ഭര്‍ത്താവിനുമൊപ്പം കഴിയുന്നുണ്ടാകാം.കുടുംബത്തെ ഉപേക്ഷിച്ച് ചില പെണ്‍കുട്ടികള്‍ കാമുകനൊപ്പം ഒളിച്ചൊടുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇപ്പോഴും തേജ എന്റെ മനസ്സിലേക്ക് കയറി വരാറുണ്ട്.
Monday, June 1, 2009
Monday, April 27, 2009
പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ സൌന്ദര്യം കൂടുമൊ?
എന്റെ ഏഴ് പ്രണയങ്ങളും എവിടെയുമെത്താതെ വണ്‍ വെ ആയി കെട്ടടങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു ഒരു ദേവദൂതനെപ്പൊലെ ബൈജുവിന്റെ വരവ്.ഒരു പ്രണയം വിജയകരമാക്കാന്‍ നമ്മള്‍ പിന്തുടരേണ്ട പ്രധാനപ്പെട്ട ടാക്റ്റിക്സ് എല്ലാം തന്നെ പറഞ്ഞു തരാന്‍ സന്‍മനസ്സ് കാണിച്ചത് ബൈജു മാത്രമായിരുന്നു.അതുകൊണ്ട് തന്നെ ബൈജുവിനെ ഒരു സുഹൃത്ത് എന്നു വിളിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ഒരു സ്നേഹിതന്‍ എന്നു വിളിക്കാനാണ്.എന്റെ ഭാര്യക്ക് ഇപ്പൊഴും അറിയില്ല പ്രണയകാലത്ത് ഞാന്‍ അവള്‍ക്കു കൊടുത്ത പ്രണയലേഖനങ്ങള്‍ മിക്കതും അവന്റെ സൃഷ്ടികള്‍ ആയിരുന്നെന്ന് (അവള്‍ക്ക് ബ്ളോഗ് വായിക്കുന്ന ശീലം ഇല്ലാത്തത് എന്റെ ഭാഗ്യം).ചങ്ങമ്പുഴയെക്കാള്‍ കാല്‍പനികത ആയിരുന്നു അവന്റെ പ്രണയ സന്ദേശങ്ങള്‍ക്ക്.അതു കാരണം തന്റെ ഇഷ്ടപ്രാണേശ്വരി(കള്‍)ക്ക് കൈമാറനുള്ള പ്രണയ സന്ദേശങ്ങള്‍ക്കായി അവന്റെ മുന്നില്‍ ഒരു ക്യു തന്നെ ഉണ്ടായിരുന്നു എപ്പോഴും.
സാഹിത്യം ,കല,രാഷ്ട്രീയം,പ്രണയം തുടങ്ങി എല്ലാ കാര്യത്തിലും മിടുക്ക് കാട്ടിയിരുന്നു ബൈജു.ആധുനികതയും ഉത്തരാധുനികതയും തമ്മിലുള്ള വ്യത്യാസം എന്നെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു പരാജയപ്പെടാറുണ്ടായിരുന്നു അവന്‍.എനിക്ക് ആ വക കാര്യങ്ങളിലുള്ള അറിവ് അത്ര ഗഹനമായിരുന്നു.എന്നെങ്കിലും ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതണമെന്നായിരുന്നു അവന്റെ ആഗ്രഹം.
അവന്റെ പ്രണയങ്ങളെ പറ്റി പറയുകയാണെങ്കില്‍ അക്കാര്യത്തില്‍ അവന്‍ അതീവ സമ്പന്നനായിരുന്നു.ബൈജുവിനെ നിങ്ങള്‍ നേരിട്ട് കാണുകയാണെങ്കില്‍ ഒരിക്കലും പറയില്ല,പ്രി ഡിഗ്രീ ക്ളാസ്സിലെ നിഷ മുതല്‍ ഞങ്ങളെക്കാള്‍ രണ്ടു വര്‍ഷം സീനിയര്‍ ആയ സാറ വരെ അവനെ സ്നേഹിച്ചിരുന്നെന്ന്.വളരെ കുറഞ്ഞ കാലയളവിലേക്ക് മാത്രമെ അവന്‍ ഓരൊ പ്രണയത്തിനെയും കൊണ്ടു നടന്നിരുന്നുള്ളൂ.അതിന് അവന്‍ പറഞ്ഞ കാരണം സാഹിത്യകാരന്‍മാരും കലാകാരന്‍മാരും എപ്പോഴും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി അലഞ്ഞുകൊണ്ടേയിരിക്കും എന്നാണ്.
ബൈജുവിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എപ്പോഴും വിചിത്രമായിരുന്നു.അതിലൊന്ന് പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് കാണാനുള്ള അവന്റെ ക്രേസ് ആയിരുന്നു.ഒരു പെണ്‍കുട്ടി ഉറങ്ങുമ്പോഴാണ് കൂടുതല്‍ സൌന്ദര്യം തോന്നിക്കുന്നതെന്നുള്ളതായിരുന്നു അവന്റെ തിയറി. ആന്‍ മേരി എന്ന തൃശൂര്‍ക്കാരി കൊച്ച് ഉറങ്ങുന്നത് കാണാന്‍ ലേഡീസ് ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടക്കുന്നത് വരെ എത്തിയിരുന്നു അവന്റെ ഉറക്കത്തോടുള്ള ക്രേസ്.പിറ്റേന്ന് തന്നെ ഈ കഥ കൊളേജില്‍ പാട്ടായി.ലൈബ്രറിയിലേക്ക് ഉള്ള വഴിയില്‍ ഞങ്ങളെ കണ്ടതും ആന്‍ മേരി അടുത്തേക്ക് വന്നു.ബൈജു ഒന്നു പരുങ്ങി.ആന്‍ മേരിയുടെ സ്വതവെ ചുവന്ന കവിളുകള്‍ ഒന്നു കൂടി ചുവന്നിരുന്നു.കണ്ണുകളില്‍ ദേഷ്യം.എന്നിട്ട് ബൈജുവിനൊടായി പറഞ്ഞു.
"ഇനി ഇത് ആവര്‍ത്തിക്കരുത്"
"എന്ത്?"
പെട്ടെന്നായിരുന്നു ബൈജുവിന്റെ ചൊദ്യം.
"രാത്രി പെണ്‍കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഏന്തിവലിഞ്ഞുള്ള വൃത്തികെട്ട നോട്ടം" ആന്‍ മേരി തിരിച്ചടിച്ചു.
"ഞാന്‍ ഒന്നു നോക്കിയതു കൊണ്ടു നിന്റെ ചാരിത്ര്യം പോയിട്ടൊന്നുമില്ലല്ലോ മേരിക്കൊച്ചേ"
കൂടി നിന്ന ആണ്‍കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.ആന്‍ മേരിയുടെ കണ്ണുകള്‍ സജലങ്ങളായി.കരഞ്ഞു കൊണ്ടു ആന്‍ മേരി തിരിച്ചു നടന്നു. ദിവസങ്ങള്‍ പലതു കഴിഞ്ഞു.ആന്‍ മേരിയെപ്പറ്റി ബൈജു പിന്നീട് ഒന്നും പറഞ്ഞില്ല.
ഞങ്ങളുടെ എല്ലാവരുടെയും തലയില്‍ സിനിമാ ഭ്രാന്ത് കയറിയ കാലമായിരുന്നു അത്.ഒരു തിരക്കഥാകൃത്ത് ആവുകയെന്ന ആഗ്രഹം ബൈജുവിന്റെ മനസ്സില്‍ കൊടുമ്പിരി കൊണ്ടു.ഭരതന്‍,പത്മരാജന്‍,ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ഡൈ ഹാര്‍ഡ് ഫാന്‍ ആയിരുന്നു ബൈജു അക്കാലത്ത്.ഇവരൊക്കെ അത്യാവശ്യം അടിക്കുന്ന കൂട്ടത്തിലാണെന്നു ബൈജു എങ്ങനെയൊ അറിയുകയും ആരാധന മൂലമോ അവരെപ്പോലെയൊക്കെ ആവണമെങ്കില്‍ കുറച്ച് അടിക്കണമെന്ന ധാരണ മൂലമൊ തുടങ്ങിയ വെള്ളമടി,ബൈജുവിനെ ഒരു മുഴുക്കുടിയനാക്കുകയും ചെയ്തു.കുടിച്ചു കഴിഞ്ഞാല്‍ നെരൂദ,ദസ്തെയ്‌വ്സ്കി,കാള്‍ മാര്‍ക്സ്, തുടങ്ങിയവരെ ഉദ്ധരിച്ചായിരുന്നു ബൈജു ഒരോ കാര്യവും പറയാറ്.പതുക്കെ പതുക്കെ ബൈജുവില്‍ ഒരു ഉള്‍വലിയല്‍ പ്രകടമായി.പഴയ ഉത്സാഹിയായ ബൈജുവിന്റെ ഒരു നിഴല്‍ മാത്രമായി മാറിക്കഴിഞ്ഞിരുന്നു ബൈജു.കുടിയാണെങ്കില്‍ നിര്‍ബാധം തുടര്‍ന്നു.പിന്നീട് എപ്പൊഴൊ ബൈജു ക്ളാസ്സില്‍ വരാതെയായി.അന്വേഷിച്ചപ്പൊള്‍ അറിഞ്ഞു അവന്‍ ഹോസ്റ്റല്‍ വിട്ടു നാട്ടില്‍ പോയെന്ന്.
അതിനു ശേഷം വര്‍ഷങ്ങള്‍ കടന്നുപോയി,ജീവിതം മാറി, ഉത്തരവാദിത്തങ്ങളായി,ഓര്‍മകളില്‍ ബൈജു ഒരു മങ്ങിയ രേഖയായി അവശേഷിച്ചു.ഒരു വ്യാഴവട്ടത്തിനു ശേഷം കഴിഞ്ഞ ഡിസംബറില്‍ വീണ്ടും ഞാന്‍ ബൈജുവിനെ കണ്ടു.പയ്യന്നൂരേക്കുള്ള ട്രെയിന്‍ യാത്രയില്‍ പെട്ടെന്നു എന്റെ മുന്നിലേക്ക് കടന്നുവന്ന മനുഷ്യന്‍ ബൈജു ആണെന്ന് തിരിച്ചറിയാന്‍ എനിക്ക് കുറച്ച് സമയം എടുക്കേണ്ടി വന്നു.അതിലേക്കാളെറേ അത്ഭുതം അവന്റെ ഭാര്യയെക്കണ്ടപ്പൊഴായിരുന്നു.ആന്‍ മേരി!.കൂടെ ഒരു പെണ്‍കുഞ്ഞും.ആഘോഷിക്കപ്പെട്ട പ്രണയങ്ങളായിരുന്നു മിക്കതും ബൈജുവിന്റെത്.ബൈജുവിന്റെ പ്രണയം കൊളേജില്‍ ഒരു ഈച്ചക്കുഞ്ഞു പോലും അറിയാതെ പോകുമായിരുന്നില്ല .പക്ഷെ ഇത്...ആന്‍ മേരിയുടെ കരച്ചിലില്‍ തുടങ്ങിയ മൂകപ്രണയം ഒരു കഥ കേള്‍ക്കുന്നത് പൊലെ ഞാന്‍ കേട്ടു.നിറഞ്ഞ ചിരിയൊടെ ആന്‍ മേരിയും അത് ആസ്വദിക്കുകയായിരുന്നു.ആന്‍ മേരിയെയും കുഞ്ഞിനെയും ചെര്‍ത്തു പിടിച്ചുകൊണ്ട് ബൈജു പറഞ്ഞു.."ഇവള്‍ എന്നെ പ്രണയിക്കാന്‍ പഠിപ്പിച്ചു,ജീവിക്കാനും". ബൈജുവിന് ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തി,വീണ്ടും കാണാമെന്ന ഉറപ്പിന്‍മേല്‍ ഞങ്ങള്‍ പിരിഞ്ഞു.ട്രെയിന്‍ മെല്ലെ നീങ്ങിത്തുടങ്ങി..ആരൊക്കെയൊ വന്ന് അടുത്ത സീറ്റുകളില്‍ ഇരുന്നു.. ബൈജുവും ആന്‍ മേരിയും മനസ്സില്‍ നിന്നും മായുന്നില്ല.ആരും അറിയാത്ത ആഘോഷിക്കപ്പെടാത്ത പ്രണയങ്ങള്‍!പുറത്ത് ഒരു മഴയുടെ ലക്ഷണം..ഒരു തണുത്ത കാറ്റ് എന്നെ വീശി കടന്നു പോയി.പെയ്യാതെ പോകുന്ന ചില പ്രണയങ്ങള്‍ പോലെ ഈ മഴയും പെയ്യാതിരിക്കുമോ?ഒരു മഴ പെയ്യുന്നത് കാണാന്‍ ഒരിക്കലുമില്ലാത്ത ആശ എന്നിലുണര്‍ന്നു.

Monday, October 15, 2007
ആദ്യമായ് പോസ്റ്റിയ പോസ്റ്റ്
ഒരു കൊല്ലത്തൊളമായി മലയാളം ബ്ളോഗ്ഗുകള്‍ കാണാന്‍ തുടങ്ങിയീട്ട്.ചില ബ്ളോഗ്ഗുകളുടെ സ്ഥിരം വായനക്കാരനുമാണു.ശരിക്കും അസൂയ തോന്നാറുണ്ട്.ഈ ജന്‍മത്ത് അങ്ങനെ എഴുതന്‍ പറ്റുമെന്ന് തോന്നുന്നില്ല.എങ്കിലും ഒരു ശ്രമം. ഇനി എന്നെപ്പറ്റി. പേരു പ്രതീഷ്... ബ്ളൊഗ്ഗിണ്റ്റെ പേരു കേട്ട് തെറ്റിദ്ധരിക്കരുത്...ഞാനൊരു സത്യശീലനാ..സ്വദേശം കൊഴിക്കോട്ടെ പേരാമ്പ്ര.ജീവിക്കാന്‍ വേണ്ടി ബാംഗ്ളൂര്‍ക്ക് വച്ചുപിടിച്ച ഒരു പാവം പയ്യന്‍.ഇവിടെ ഒരു മൃദുവെയര്‍() കമ്പനിയില്‍ അടങ്ങി ഒതുങ്ങി കഴിയുന്നു.ഏത് ബാന്‍ഗ്ളൂരു മല്ലുവിനെയും പോലെ നാട്ടിലെ രഷ്ട്രീയത്തെ കുറ്റം പറഞ്ഞു ബാങ്ഗളൂരിനൊടു കൂറു പുലര്‍തതാന്‍ ശ്രമിക്കുന്ന ഒരു ഹതാശന്‍.പക്ഷെ എനിക്കറിയാം മലയാളി എന്നും മലയാളി തന്നെ.ജാടയ്ക്ക് ചൈനീസ്,തായ് എന്നൊക്കെ ഉരുവിടുമെങ്കിലും പഥ്യം കപ്പ,മത്തി,പുട്ട്,കടല ഇവയൊക്കെ തന്നെ.ഇവിടത്തെ എന്തിനും പോന്ന പെണ്‍കുട്ടികളെ കുറിച്ചു "മച്ചാ..ആടിപൊളി" എന്ന്നു പറയുമ്പോഴും മനസ്സിലുണ്ടാവുക പഴയ ആ ചന്ദനക്കുറി,പാദസരം,ദാവണി etc.പറഞ്ഞു പറഞ്ഞു കാട് കയറിയെന്നു തൊന്നുന്നു...പിന്നെ എണ്റ്റെ ഇഷ്ടങ്ങള്‍..തമാശ വളരെയധികം ഇഷ്ടപ്പെടുന്നു...കാര്‍ടൂണ്‍ വരയ്ക്കാറുണ്ടായിരുന്നു.പിന്നെ പഠിക്കുന്ന കാലത്ത് ക്ളാസ്സിലെ കുട്ടികളെ കളിയാക്കിക്കൊണ്ട് പത്രങ്ങളൊക്കെ ഇറക്കിയിട്ടുണ്ടെങ്കിലും എഴുത്തില്‍ എനിക്ക് യാതൊരു മുന്‍ പരിചയവും ഇല്ല. സമയം കിട്ടുമ്പൊഴൊക്കെ(ജാട) ഇനിയും പോസ്റ്റാം.നിങ്ങള്‍ കമണ്റ്റും എന്നു പ്രതീക്ഷിക്കുന്നു.നിര്‍ത്തട്ടെ...
Subscribe to:
Posts (Atom)