Monday, October 15, 2007

ആദ്യമായ്‌ പോസ്റ്റിയ പോസ്റ്റ്‌

ഒരു കൊല്ലത്തൊളമായി മലയാളം ബ്ളോഗ്ഗുകള്‍ കാണാന്‍ തുടങ്ങിയീട്ട്‌.ചില ബ്ളോഗ്ഗുകളുടെ സ്ഥിരം വായനക്കാരനുമാണു.ശരിക്കും അസൂയ തോന്നാറുണ്ട്‌.ഈ ജന്‍മത്ത്‌ അങ്ങനെ എഴുതന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല.എങ്കിലും ഒരു ശ്രമം. ഇനി എന്നെപ്പറ്റി. പേരു പ്രതീഷ്‌... ബ്ളൊഗ്ഗിണ്റ്റെ പേരു കേട്ട്‌ തെറ്റിദ്ധരിക്കരുത്‌...ഞാനൊരു സത്യശീലനാ..സ്വദേശം കൊഴിക്കോട്ടെ പേരാമ്പ്ര.ജീവിക്കാന്‍ വേണ്ടി ബാംഗ്ളൂര്‍ക്ക്‌ വച്ചുപിടിച്ച ഒരു പാവം പയ്യന്‍.ഇവിടെ ഒരു മൃദുവെയര്‍() കമ്പനിയില്‍ അടങ്ങി ഒതുങ്ങി കഴിയുന്നു.ഏത്‌ ബാന്‍ഗ്ളൂരു മല്ലുവിനെയും പോലെ നാട്ടിലെ രഷ്ട്രീയത്തെ കുറ്റം പറഞ്ഞു ബാങ്ഗളൂരിനൊടു കൂറു പുലര്‍തതാന്‍ ശ്രമിക്കുന്ന ഒരു ഹതാശന്‍.പക്ഷെ എനിക്കറിയാം മലയാളി എന്നും മലയാളി തന്നെ.ജാടയ്ക്ക്‌ ചൈനീസ്‌,തായ്‌ എന്നൊക്കെ ഉരുവിടുമെങ്കിലും പഥ്യം കപ്പ,മത്തി,പുട്ട്‌,കടല ഇവയൊക്കെ തന്നെ.ഇവിടത്തെ എന്തിനും പോന്ന പെണ്‍കുട്ടികളെ കുറിച്ചു "മച്ചാ..ആടിപൊളി" എന്ന്നു പറയുമ്പോഴും മനസ്സിലുണ്ടാവുക പഴയ ആ ചന്ദനക്കുറി,പാദസരം,ദാവണി etc.പറഞ്ഞു പറഞ്ഞു കാട്‌ കയറിയെന്നു തൊന്നുന്നു...പിന്നെ എണ്റ്റെ ഇഷ്ടങ്ങള്‍..തമാശ വളരെയധികം ഇഷ്ടപ്പെടുന്നു...കാര്‍ടൂണ്‍ വരയ്ക്കാറുണ്ടായിരുന്നു.പിന്നെ പഠിക്കുന്ന കാലത്ത്‌ ക്ളാസ്സിലെ കുട്ടികളെ കളിയാക്കിക്കൊണ്ട്‌ പത്രങ്ങളൊക്കെ ഇറക്കിയിട്ടുണ്ടെങ്കിലും എഴുത്തില്‍ എനിക്ക്‌ യാതൊരു മുന്‍ പരിചയവും ഇല്ല. സമയം കിട്ടുമ്പൊഴൊക്കെ(ജാട) ഇനിയും പോസ്റ്റാം.നിങ്ങള്‍ കമണ്റ്റും എന്നു പ്രതീക്ഷിക്കുന്നു.നിര്‍ത്തട്ടെ...

15 comments:

പേര്.. പേരക്ക!! said...

സ്വാഗതം

Sul | സുല്‍ said...

പ്രദീഷേ
ഇതൊന്നും കള്ളക്കഥയല്ലല്ലോ
എങ്കില്‍ ബൂലോഗസ്വാഗതം. :)
-സുല്‍

ശ്രീ said...

സ്വാഗതം സുഹൃത്തേ...

കാര്‍‌ട്ടൂണുകളും കഥകളുമായി ധൈര്യമായി കടന്നു വരൂ...
:)

ചിത്രകാരന്‍chithrakaran said...

ആശംസകള്‍...!!!

ക്രിസ്‌വിന്‍ said...

സ്വാഗതം

ശ്രീഹരി::Sreehari said...

സ്വാഗതം :)

പേരാമ്പ്ര ഒരുപാടിഷ്ടമാണ് ട്ടോ. എന്റെ +2 പഠനം അവിടാരുന്നു. ഒരു പാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച സ്ഥലം.

എല്ല വിധ ഭാവുകങ്ങളൂം

പ്രതീഷ്‌ദേവ്‌ said...

ഏല്ലാവര്‍ക്കും നന്ദി....!

കുടുംബംകലക്കി said...

നടക്കട്ടെ!

Laji said...

gre8..thought. All the very best !

reek said...

Gooooooood Keep it up.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

ബെല്‌ക്കം ബൂലോകത്തേക്ക്..

Salim said...

coooooooool man!!!!!!!!!

Eccentric said...

ezhuthi thakarkk machoo

Areekkodan | അരീക്കോടന്‍ said...

സുഹൃത്തേ...ബൂലോകത്തേക്ക് സ്വാഗതം

വാഴക്കോടന്‍ ‍// vazhakodan said...

You are Welcome!

Cant read this?download malayalam font

Click here for Malayalam Fonts